കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ആക്രമണം പ്രതി അറസ്റ്റിൽ


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനു നേരെ ആക്രമണം. ഇന്നലെ രാത്രി എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്.കാർ തടഞ്ഞു നിർത്തി ഇത് തമിഴ്നാടല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. 

ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

2019 ആഗസ്റ്റ് 30നാണ് മദ്രാസ് ഹൈകോടതി ജസ്റ്റിസ് ആയിരുന്ന എസ്. മണികുമാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്.    

article-image

sgds

You might also like

Most Viewed