അട്ടപ്പാടിയിൽ‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന്‍ ദാരുണാന്ത്യം


അട്ടപ്പാടിയിൽ‍ ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തിൽ‍ ദാരുണാന്ത്യം. 40 വയസായിരുന്നു. രാത്രിയിൽ‍ വീട്ടിലേക്ക് നടന്ന് വരുമ്പോൾ‍ റോഡിൽ‍ വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അഗളി സർ‍ക്കാർ‍ ആശുപത്രിയിലാണ് യുവാവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർ‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ‍ക്ക് വിട്ട് നൽ‍കുമെന്ന് ആശുപത്രി അധികൃതർ‍ അറിയിച്ചു. 

കാട്ടാന ആക്രമണത്തിൽ‍ മരിച്ച യുവാവിന്റെ കുടുംബത്തിനുളള നഷ്ടപരിഹാര തുക ഉടന്‍ നൽ‍കുമെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്ന് മാസം മുമ്പ് അട്ടപ്പാടിയിൽ‍ മറ്റൊരു യുവാവും കാട്ടാനയുടെ ആക്രണത്തിൽ‍ മരിച്ചിരുന്നു.

article-image

e57r7

You might also like

Most Viewed