രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിച്ച് എയർ ഇന്ത്യ : തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കും ദമ്മാമിലേക്കും എക്സ്പ്രസ്സ് സർവീസ്


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് നവംബർ 30 മുതലും തിരുവനന്തപുരം-ദമ്മാം സർവീസ് 2022 ഡിസംബർ 1 മുതലും ആരംഭിക്കും.

തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് (IX 573) ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.35ന് പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ (IX 574) ബഹ്‌റൈനിൽ നിന്ന് രാത്രി 09.05ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 04.25ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം-ദമ്മാം വിമാനം (IX 581) ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 05.35ന് പുറപ്പെട്ട് 08.25ന് (പ്രാദേശിക സമയം) എത്തും. തിരികെ (IX 582) ദമ്മാമിൽ നിന്ന് രാത്രി 09.25ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 05.05ന് എത്തിച്ചേരും.

180 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. രണ്ട് സർവീസുകൾക്കും ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം - ബഹ്റൈൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് എയർ ഈ റൂട്ടിൽ ആഴ്ചയിൽ 7 സർവീസുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം - ദമ്മാം സെക്ടറിൽ ഇത് ആദ്യ സർവീസ് ആണ്.

article-image

AA

You might also like

  • Lulu Exchange
  • Straight Forward

Most Viewed