17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി 14കാരിയെ പീഡിപ്പിച്ചു : 21കാരൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഫൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്ത് (21) ആണ് അടൂർ പോലീസിന്റെ പിടിയിലായത്.
ആറുമാസം മുമ്പ് 17 വയസ്സുകാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികപീഡനം നടത്തിയിരുന്നു. നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കുകയും ചെയ്തു. ഈ കേസിൽ ഇയാളെ അടൂർ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
അടുത്തിടെ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് വശീകരിച്ച് ലൈംഗികപീഡനത്തിന് വിധേയയാക്കി. ഈ കേസിലാണ് അറസ്റ്റ് ചെയ്തത്.
അടൂർ ഡിവൈ.എസ്.പി. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ അടൂർ സി.ഐ. ടി.ഡി.പ്രജീഷ് എസ്.ഐ. എം മനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ റോബി ഐസക്, ശ്രീജിത്ത്, എസ്.അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
AAA