ദാർ അൽ ശിഫ മെഡിക്കൽ സെന്ററിന്റെ രണ്ടാമത്തെ ബ്രാഞ്ച് മനാമയിൽ പ്രവർത്തനമാരംഭിച്ചു

ബഹ്റൈനിലെ പ്രമുഖ മെഡിക്കൽ സെന്‍റർ ഗ്രൂപ്പായ ദാർ അൽ ശിഫ മെഡിക്കൽ സെന്ററിന്റെ രണ്ടാമത്തെ ബ്രാഞ്ച് മനാമയിൽ പ്രവർത്തനമാരംഭിച്ചു. പാലസ് റോഡിൽ അഷ്റഫ്സിനും അൽ ബറക്ക സ്പോർട്സ് ഷോറൂമിനും സമീപത്തായി വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ മെഡിക്കൽ സെന്‍റർ ഒരുക്കിയിരിക്കുന്നത്.
ഡിസ്കവർ ഇസ്ലാം ബോർഡ് ഓഫ് ട്രസ്റ്റി അംഗം ഡോ. ഇസ ജാസിം അൽ മുതവ പുതിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡിസംബർ 16നാണ് മുഖ്യ ഉദ്ഘാടനം നടക്കുക. മാനേജിങ്ങ് ഡയറക്ടർ കെ ടി മുഹമ്മദാലി, മെഡിക്കൽ ഡയറക്ടർ ഡോ അക്ബർ മുഹ്സിൻ, ജനറൽ മാനേജർ ഷമീർ പൊട്ടച്ചോല എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
2016 ഡിസംബറിലാണ് ദാർ അൽ ശിഫ മെഡിക്കൽ സെന്‍ററിന്‍റെ ആദ്യ ബ്രാഞ്ച് ഹിദ്ദിൽ പ്രവർത്തനമാരംഭിച്ചത്.
പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസം പുതിയ ശാഖയിൽ സൗജന്യ മെഡിക്കൽ ചെക്കപ്പ് ഒരുക്കിയിട്ടുണ്ട്.
15 ദിനാർ മൂല്യമുള്ള ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യുറിക് ആസിഡ്, എസ്ജിപിടി, ഡോക്ടർ കൺസൽട്ടേഷൻ പാക്കേജ് ആണ് ഇതിന്റെ ഭാഗമായി ലഭിക്കുകയെന്ന് മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 16161616 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
a