സിൽവർ ലൈൻ പദ്ധതിക്ക് വിരാമമിട്ട് സർക്കാർ; തുടർനടപടികൾ കേന്ദ്ര അനുമതി ഉണ്ടെങ്കിൽ മാത്രം

പ്രതിഷേധങ്ങൾക്കൊടുവിൽ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ലെന്ന് തീരുമാനം. താൽക്കാലികമായി പദ്ധതി ഉപേക്ഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരെയെല്ലാം ഉടൻ തന്നെ തിരിച്ച് വിളിക്കും.
തുടർനടപടികൾ കേന്ദ്ര അനുമതി ഉണ്ടെങ്കിൽ മാത്രം മതിയെന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിർപ്പിനെ തുടർന്നാണ് സിൽവർ ലൈൻ മരവിപ്പിക്കുന്നത്. സിൽവർലൈൻ പദ്ധതി കേരളത്തിൽ അടുത്തിടെ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാക്കിയ സമഭാവമാണ്. സി.പി.എം മന്ത്രിമാരും സർക്കാരും പദ്ധതിയെ കുറിച്ച് വലിയ കൊട്ടിഘോഷങ്ങൾ ആയിരുന്നു നടത്തിയത്.
thfth