കത്ത് വിവാദം; കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച്


മേയർ ആര്യ രാജേന്ദ്രന്‍റെ കത്ത് വിവാദത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച്. മേയറുടെ പരാതിയിൽ സത്യാവസ്ഥ കണ്ടെത്താൻ യഥാർഥ കത്ത് കണ്ടെത്തണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കുന്നത്.

ഇതിനായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഉടൻ റിപ്പോർട്ട് നൽകും. കത്തയച്ചിട്ടില്ലെന്ന് മേയറും കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പറയുമ്പോള്‍ അന്വേഷണ സംഘത്തിന്‍റെ കൈവശം കിട്ടിയത് കത്തിന്‍റെ സ്ക്രീൻ ഷോട്ട് മാത്രമാണ്.

അതേസമയം, യഥാർഥ കത്ത് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് പ്രതിപക്ഷ ആരോപണം. സമാനമായ മറ്റൊരു കത്ത് അയച്ച പാർലമെന്‍ററി പാർട്ടി നേതാവ് ഡി.ആർ. അനിൽ ക്രൈംബ്രാഞ്ചുമായി ഇതുവരെ സഹകരിച്ചിട്ടില്ല.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed