ഏരുവേശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം


കണ്ണൂർ ഏരുവേശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. യുഡിഎഫ് വോട്ടർമാരെ സിപിഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി.

പഞ്ചായത്ത് പ്രസിഡന്‍റ് ടെസി ഇമാനുവലിനെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്യുകയും ചെയ്തു. വോട്ടുചെയ്യാനെത്തിയ വനിതകളെ ഉൾപ്പെടെ സിപിഎം പ്രവർത്തകർ അസഭ്യം പറഞ്ഞതായും യുഡിഎഫ് ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed