സർക്കാരിന് സ്വാതന്ത്ര്യമുണ്ട്, കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഗവർണർ

കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ മാറ്റിയത് സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യമാണെന്നും അത് നിയമപരമാണോ എന്നതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു.
എന്തും ചെയ്യാൻ സർക്കാരിന് സ്വാതന്ത്ര്യമുണ്ട്. ചാൻസലർ സ്ഥാനത്തുനിന്ന് നീക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണ്. മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യുമ്പോൾ സർക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും ഗവർണർ പരിഹാസരൂപേണ ചോദിച്ചു.
a