സർക്കാർ ഫോമുകളിൽ ഇനി ഭാര്യയും ഭർത്താവുമില്ല; പങ്കാളി മാത്രം


ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രാലിറ്റി) ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോറങ്ങൾ പുതുക്കുന്നു.

ഇനിമുതൽ അപേക്ഷാഫോറങ്ങളിൽ ഭർത്താവിന്‍റെ/ഭാര്യയുടെ പേര് എന്ന കോളം ഇല്ലാതാകും. പകരം ജീവിതപങ്കാളിയുടെ പേര് എന്ന രീതിയിൽ കോളം പരിഷ്കരിക്കും.

രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഒരു രക്ഷാകർത്താവിന്‍റെ മാത്രമായോ രണ്ടുപേരുടെയോ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഓപ്ഷൻ അനുവദിക്കും. അവൻ/അവന്‍റെ, എന്നുമാത്രം ഉപയോഗിക്കുന്നതിന് പകരം ഈ കോളം അവന്‍റെ/അവളുടെ എന്നനിലയിൽ മാറും.

അപേക്ഷാഫോറങ്ങൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പ് എല്ലാ വകുപ്പിനും നിർദേശം നൽകിക്കഴിഞ്ഞു. പരന്പരാഗതമായി ഉപയോഗിച്ചുപോന്ന സർക്കാർ അപേക്ഷാ ഫോമുകൾ ഉപയോഗിക്കുന്നതിൽ ട്രാൻസ് ജെൻഡർ വിഭാഗക്കാർ, വിവാഹമോചനം നേടാതെ അകന്നുകഴിയുന്ന ദന്പതികൾ, മാതാപിതാക്കളുമായി അകന്നുകഴിയുന്നവർ എന്നിവർ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലും കൂടിയാണ് ഫോമുകൾ പരിഷ്കരിക്കുന്നത്.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed