കേഴ മാനിനെ കൊന്ന് കറിവച്ചയാൾ അറസ്റ്റിൽ


കേഴ മാനിനെ കൊന്ന് കറിവച്ചയാൾ അറസ്റ്റിൽ. അപ്പർ സൂര്യനെല്ലി സ്വദേശി മാരിമുത്തു(48) ആണ് അറസ്റ്റിലായത്. ചിന്നക്കനാലിന് സമീപം വനമേഖലയോട് ചേർന്നാണ് സംഭവം. കുരുക്കിട്ടാണ് ഇയാൾ കേഴമാനിനെ പിടികൂടിയത്. ശേഷം കേഴ മാനിന്‍റെ തോലും അവശിഷ്ടങ്ങളും സമീപത്തെ തോട്ടിലൂടെ ഒഴുക്കി വിട്ട ശേഷം ഇറച്ചി വീട്ടിലേക്ക് കൊണ്ടു പോയി.

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേഴ മാനിന്‍റെ ഇറച്ചി കറി വച്ചത് കണ്ടെത്തി. ചിന്നക്കനാൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.എ.സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed