തൊടുപുഴയിലെ ട്രൈബൽ‍ ഹോസ്റ്റലിൽ‍ നിന്ന് കാണാതായ വിദ്യാർ‍ഥികളെ കണ്ടെത്തി


തൊടുപുഴയിലെ ട്രൈബൽ‍ ഹോസ്റ്റലിൽ‍ നിന്ന് കാണാതായ നാല് വിദ്യാർ‍ഥികളെ പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ‍ കോതമംഗലത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.  

ചൊവ്വാഴ്ച രാവിലെ 8.30 മുതലാണ് 12, 13 വയസുള്ള കുട്ടികളെ കാണാതായത്. ഹോസ്റ്റൽ‍ വിട്ട് പോകുമെന്ന് ഇവർ‍ മറ്റ് കുട്ടികളോട് പറഞ്ഞിരുന്നു. ഹോസ്റ്റലിൽ‍ താമസിക്കുന്നതിലെ വിരസതയാണ് ഹോസ്റ്റൽ‍ വിടാൻ കാരണമെന്നാണ് കുട്ടികൾ‍ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

article-image

aetsey

You might also like

  • Straight Forward

Most Viewed