രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറത്ത്

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് മലപ്പുറം ജില്ലയിൽ പര്യടനം നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 6.30ന് മലപ്പുറം−പാലക്കാട് ജില്ലാ അതിർത്തിയായ പുലാമന്തോൾ പാലം വഴി ജാഥ ജില്ലയിലേക്ക് പ്രവേശിച്ചത്. ബുധനാഴ്ച രാവിലെ 6.30ന് പാണ്ടിക്കാട് നിന്നാരംഭിച്ച് എട്ടോടെ കാക്കത്തോട് പാലം വഴി രാഹുൽഗാന്ധിയുടെ മണ്ഡലമായ വയനാട് പാർലമെന്‍റിലേക്ക് പ്രവേശിക്കും. വൈകിട്ട് നാലിന് വണ്ടൂർ നടുവത്ത് നിന്നാരംഭിക്കുന്ന പദയാത്ര ഏഴോടെ നിലന്പൂർ ചന്തക്കുന്നിൽ ബഹുജന റാലിയോടെ സമാപിക്കും.
വ്യാഴാഴ്ച രാവിലെ ചുങ്കത്തറ മുട്ടിക്കടവിൽ നിന്നാരംഭിക്കുന്ന പദയാത്ര പതിനൊന്നോടെ വഴിക്കടവിൽ സമാപിക്കുന്നതോടെ കേരളത്തിലെ ഭാരത് ജോഡോ പദയാത്ര പൂർത്തിയാകും. ഉച്ചയ്ക്ക് ശേഷം നാടുകാണിയിൽ നിന്നാണ് പദയാത്ര തമിഴ്നാട്ടിലേക്ക് പുനരാരംഭിക്കുന്നത്.
dcuj