ഉൽ‍ക്കകളെ ഇടിച്ചു ഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയം


ഉൽ‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റർ‍ അകലെയുള്ള ഡൈമോർ‍ഫസ് ഉൽ‍ക്കയിൽ‍ നാസയുടെ ഡാർ‍ട്ട് പേടകം ഇടിച്ചിറങ്ങി. മണിക്കൂറിൽ‍ 22000 കിലോമീറ്റർ‍ വേഗത്തിലാണ് 9 മാസം മുന്‍പ് വിക്ഷേപിച്ച പേടകം ഇടിച്ചത്. ഡാർ‍ട്ട് ദൗത്യത്തിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു.

ഡാർ‍ട്ട് ബഹിരാകാശ പേടകം പുലർ‍ച്ചെ മൂന്നരയോടെയാണ് ഇടിച്ചിറങ്ങിയത്. ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉൽ‍ക്കകളെ ഗതിതിരിച്ചു വിടാൻ കഴിയുമോ എന്ന നിർ‍ണായക പരീക്ഷണമാണ് നാസ നടത്തിയത്. ഒന്‍പതുമാസം മുന്‍പ് ഭൂമിയിൽ‍ നിന്നു പുറപ്പെട്ട ഡാർ‍ട്ട് പേടകം കടുകിട തെറ്റാതെ ലക്ഷ്യം കണ്ടു.

article-image

hgxh

You might also like

  • Lulu Exchange
  • Straight Forward

Most Viewed