മലയാളി വിദ്യാർത്ഥിനി മാംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ

മലയാളി വിദ്യാർത്ഥിനിയെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ തിമിരി ചള്ളുവക്കോട് ദേവി നിവാസിൽ കെ വി അമൃത(25) യാണ് മരിച്ചത്. ബൽമട്ട റോഡിലെ റോയൽപാർക്ക് ഹോട്ടൽ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീദേവി കോളേജിലെ അവസാന വർഷ എംഎസ് ഡബ്ല്യു വിദ്യാർത്ഥിനിയായ അമൃത സുഹൃത്തുക്കൾക്കൊപ്പം മംഗളൂരുവിൽ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. അത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷാദമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളത്. പിതാവ്: അയ്യപ്പൻ, മാതാവ്: ബാലാമണി, ഭർത്താവ്: സുബിൻ (ദുബായ്).
zxhcfxj