ഇർഫാൻ ഹബീബിനെ പിന്തുണച്ച് മുഖ്യമന്ത്രി


ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാപദവിയില്‍ ഇരിക്കുന്നയാള്‍ ചരിത്ര വിരുദ്ധ പരാമര്‍ശം നടത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുട പൗരത്വം മതാധിഷ്ടിതമാക്കാന്‍ കൊണ്ടുവന്ന സിഎഎയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. ആ ഘട്ടത്തിലാണ് ചരിത്ര കോണ്‍ഗ്രസ്് കേരളത്തില്‍ നടക്കുന്നത്. പൗരത്വ ഭേദഗതി വിഷയത്തില്‍ കേരളത്തിലെ പൊതുവികാരം കേന്ദ്രത്തിന് എതിരാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല. ചരിത്ര കോണ്‍ഗ്രസില്‍ സിഎഎ നിയമത്തിന് അനുകൂലമായി ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഉദ്ഘാടകന്റെ ഭാഗത്തുനിന്നുണ്ടായി. അപ്പോഴാണ് ചില പ്രതിനിധികള്‍ പ്രതികരിച്ചത്.

ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇര്‍ഫന്‍ ഹബീബ്. അദ്ദേഹത്തെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചത്. 92 വയസുള്ള അദ്ദേഹം ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചെന്നാണ് പറയുന്നത്.

മുന്‍പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി ഗോപിനാഥ് രവീന്ദ്രനെ ആവര്‍ത്തിച്ച് ക്രിമിനല്‍ എന്നു വിളിച്ചു. എന്തുകൊണ്ടാണ് ഈ രണ്ടുപേര്‍ക്ക് എതിരെ ഇത്ര വിദ്വേഷത്തോടെ ഗവര്‍ണര്‍ പ്രതികരിക്കുന്നത്? ആര്‍എസ്എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇവര്‍. അതുകൊണ്ടാണ് ഗവര്‍ണര്‍ ഇവരെ കടന്നാക്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

Most Viewed