കണ്ണൂർ സർഗ്ഗവേദിയുടെ ഔപചാരിക ഉദ്ഘാടനം ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ നിർവഹിച്ചു

കണ്ണൂർ ജില്ലയിലെ കലാ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ കണ്ണൂർ സർഗ്ഗവേദിയുടെ ഔപചാരിക ഉദ്ഘാടനം ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ നിർവഹിച്ചു. പ്രസിഡന്റ് കെ. എം. അജിത്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടർ പി.വി ചെറിയാൻ വിശിഷ്ട അതിഥിയായിരുന്നു. ഫ്രാൻസിസ് കൈത്താരത്ത്, നാട്ടിൽ നിന്ന് വന്ന മുൻ അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ, സാമൂഹ്യപ്രവർത്തകൻ കെടി സലീം എന്നിവർ ആശംസകൾ നേർന്നു.
സാജുറാം സ്വാഗതവും ഫിറോസ് നന്ദിയും രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ ഓണ സദ്യയും കുട്ടികളുടെ വിവിധ തരം കലാപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ച് അരങ്ങേറി.
െൂേൂ