ബഹ്‌റൈൻ എസ്.എൻ.സി.എസ്-ഇൽ ഓണനിലാവ് - 2022 എന്ന പേരിൽ ഓണം-ഗുരു ജയന്തി ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു


ബഹ്‌റൈൻ എസ്.എൻ.സി.എസ്-ഇൽ ഓണനിലാവ് - 2022 എന്ന പേരിൽ ഓണം - ഗുരു ജയന്തി ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. ആക്ടിങ് ചെയർമാൻ പവിത്രൻ പൂക്കോട്ടി പതാക ഉയർത്തിയതോടെ ആരംഭിച്ച 18 ദിവസം നീണ്ടു നിന്ന ഓണം -  ഗുരു ജയന്തി ആഘോഷങ്ങൾ ഐസിആർഎഫ് ചെയർമാൻ  ഡോ. ബാബു രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം പ്രവാസി ഭാരതീയ സമ്മാൻ ജേതാവ്  കെ. ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. മെഗാമാർട്ട് പർച്ചേസ് മാനേജർ മനോജ് പജറാണി ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.

എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി  വി.ആർ സജീവൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ചു. സന്തോഷ് ബാബു, പവിത്രൻ പൂക്കോട്ടി, ഷാജി കാർത്തികേയൻ, കൃഷ്ണകുമാർ ഡി. തുടങ്ങിയവർ ആശംസകൾ നേർന്നു.  മനീഷ സന്തോഷ് മുഖ്യ അവതാരകയായ പരിപാടിയിൽ  ഓണനിലാവ് 2022 ന്റെ ജനറൽ കൺവീനർ എം. ടി. വിനോദ്കുമാർ നന്ദി രേഖപ്പെടുത്തി. ഓണസദ്യ ആസ്വദിക്കാൻ ആയിരത്തോളം പേരാണ് ഇവിടെയെത്തിയത്.

article-image

്ൂബംബപ

You might also like

Most Viewed