ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം: സി.പി.എമ്മിന്റെ വനിതാ സംഘടന സുപ്രീംകോടതിയിൽ

സ്ത്രീയുടെ അനുവാദമില്ലാതെ നടക്കുന്ന ഏത് ലൈംഗീക വേഴ്ചയും പീഡനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ സുപ്രീം കോടതിൽ ഹർജി സമർപ്പിച്ചു. ബലാത്സംഗങ്ങൾക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ് ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവെന്ന് സി.പി.എം വനിതാ സംഘടന ചൂണ്ടിക്കാട്ടി.
പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗീക വേഴ്ചയും ക്രിമിനൽ കുറ്റമാണെന്നും അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഭിന്നവിധി പ്രസ്താവിച്ചിരുന്നു. ഭർതൃബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജിവ് ശക്ധറും, ഭരണഘടനാ വിരുദ്ധം അല്ലെന്ന് ജസ്റ്റിസ് സി. ഹരി ശങ്കറും വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സി.പി.എംന്റെ വനിതാ സംഘടന സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ബലാത്സംഗങ്ങൾ തടയുന്ന നിയമത്തിൽ വിവാഹിതയായ സ്ത്രീയും, അവിവാഹിതയായ സ്ത്രീയെന്നും വേർതിരിച്ചിട്ടില്ലന്ന് അസോസിയേഷൻ തങ്ങുടെ ഹർജയിൽ ചൂണ്ടിക്കാണിക്കുന്നു. പങ്കാളിയുടെ അനുമതിയില്ലാത്ത ഏതൊരു ബലാത്സംഗവും ക്രിമിനൽ കുറ്റമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ സുപ്രീം കോടതി നടത്തിയ കണ്ടെത്തലുകളും നിരീക്ഷണവും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകൾക്ക് തുല്യമായ പങ്കാളിത്വം നൽകണമെന്ന് ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ ഭരണഘടന ബെഞ്ച് വിധിച്ചിട്ടുള്ളതാണെന്ന് ഇവർ ഹർജിയിൽ പറയുന്നു.
ghdh