വിദ്യാർത്ഥിനിക്ക് വാട്ട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ചു: പ്ലസ്ടു അദ്ധ്യാപകൻ പിടിയിൽ


വിദ്യാർത്ഥിനിയെ വാട്ട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തിയ പ്ലസ്ടു അദ്ധ്യാപകൻ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്താണ് സംഭവം. വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എൽ. ഭവനിൽ ജയകുമാറിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കാര്യം വിദ്യാർത്ഥിനി സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. വർക്കലയിലുള്ള ഭാര്യവീട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. പൊലീസ് കേസെടുത്തതോടെ ജയകുമാർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. തുടർന്ന് ഭാര്യ വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.

പ്രതിക്കെതിരെ നേരത്തെയും സമാന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അദ്ധ്യാപികയുടെ പരാതിയിൽ ഇയാൾക്കെതിരെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും മറ്റ് അദ്ധ്യാപകർ പറയുന്നു.

article-image

gdxfh

You might also like

Most Viewed