സ്കൂട്ടറിന് പിന്നിൽ ഇടിച്ച് നിർത്താതെ പോയ ബസ് തടഞ്ഞുനിർത്തി യുവതി


മരണയോട്ടം നടത്തിയ ബസ് തടഞ്ഞ് നിർത്തി യുവതി. പാലക്കാട് കൂറ്റനാടിന് സമീപത്താണ് സാന്ദ്ര എന്ന യുവതി തന്നെ അപകടപ്പെടുത്താൻ ശ്രമിച്ച ബസ് തടഞ്ഞ് നിർത്തിയത്. പാലക്കാട് ഗുരുവായ‍ൂ‍ർ റൂട്ടിൽ സർവീസ് നടത്തിയ രാജപ്രഭ ബസ് ആണ് തടഞ്ഞിട്ടത്. 

രാവിലെ സാന്ദ്ര സ്കൂട്ടറിൽ സഞ്ചരിക്കവെ പിന്നിൽ വന്ന ബസ് സ്കൂട്ടറിന് പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. 

അപകടം മനസിലാക്കിയിട്ടും ഡ്രൈവർ ബസ് നിർത്തിയില്ല. എതിരെ വന്ന ലോറിയെ മറികടക്കവെയായിരുന്നു ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് ബസ് തടഞ്ഞ് നിർത്തുകയായിരുന്നു സാന്ദ്ര. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശിയാണ് സാന്ദ്ര. 

article-image

മരിര

You might also like

Most Viewed