ചൈനയിൽ ഭൂചലനത്തിൽ 46 മരണം

ചൈനയിൽ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിൽ 46 പേർ മരിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേരെ കാണാതായി. തെക്കുപടിഞ്ഞാറൻ മേഖലയിലെ സിച്ചുവാൻ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്.
ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:25നാണ് ഭൂചലനം ഉണ്ടായത്. ലുഡിംഗിൽനിന്ന് 39 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.
sgg