കഞ്ചാവ് ഷെയ്ക്ക് വിറ്റ കടയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്തു

കോഴിക്കോട് തെക്കേകടപ്പുറത്ത് ഗുജറാത്തി സ്ട്രീറ്റിൽ കഞ്ചാവ് ഷെയ്ക്ക് വിറ്റ കടയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്തു. എക്‌സൈസ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്‍റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തിയത്ത്.
കടയിൽ നിന്നും പിടികൂടിയ കഞ്ചാവിന്‍റെ കുരുവും ഹെംബ് സീഡ് ഓയിലും ചേർത്ത ദ്രാവകം എക്‌സൈസ് സംഘം രാസപരിശോധനക്കായി റീജനൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു.
സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തതായും പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ എൻ.സുഗുണൻ അറിയിച്ചു.
cjcj