എം.ബി രാജേഷ് എൽഡിഎഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എം.ബി രാജേഷ് എൽഡിഎഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എം.വി. ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് നിയമസഭ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിയാക്കാൻ സിപിഎം തീരുമാനിച്ചത്. തൃത്താലയിൽ നിന്നുള്ള എംഎൽഎയാണ് എം.ബി രാജേഷ്.
cxhcdf