പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ഇന്ന് വൈകീട്ട് 6 മണിയോടെ കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9ന് ഇന്ത്യന്‍ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കും.ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും അദ്ദേഹം അനാഛാദനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ എറണാകുളം ജില്ലയുടെ വിവിധാ ഭാഗങ്ങളിൽ ഗതാഗതനിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴം ഉച്ച രണ്ടു മണി മുതൽ രാത്രി എട്ടു മണി വരെ ദേശീയപാത അത്താണി ജംഗ്ഷൻ മുതൽ കാലടി മറ്റൂരിൽ എംസി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഗതാഗതം നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.
വ്യാഴാഴ്ച അങ്കമാലി മുതൽ മുട്ടം വരെയും എംസി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും എയർപോർട്ട് റോഡിലും പകൽ രണ്ടുമുതൽ രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. കണ്ടെയ്‌നർ, ഗുഡ്‌സ് വാഹനങ്ങളും ഈ സമയം അനുവദിക്കില്ല. അങ്കമാലിയിൽ നിന്ന് പെരുമ്പാവൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ മഞ്ഞപ്ര, കോടനാട് വഴി പോകണം. വിമാനത്താവള പരിസരത്ത് വെള്ളി രാവിലെ പത്തുമുതൽ രണ്ടുവരെയും ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
xbxb