അമേരിക്കയിൽ സഹപാഠികൾക്ക് നേരെ നിറയൊഴിച്ച 15 വയസുകാരൻ പിടിയിൽ

അമേരിക്കയിൽ സഹപാഠികൾക്ക് നേരെ നിറയൊഴിച്ച 15 വയസുകാരൻ പിടിയിൽ. വെടിയേറ്റ രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഷിംഗ്ടണിലെ ഐഡിയ പബ്ലിക്ക് ചാർട്ടർ സ്കൂളിന് സമീപത്താണ് സംഭവം നടന്നത്.
ബുധനാഴ്ച രാവിലെ പത്തിന്(അമേരിക്കൻ സമയം) സ്കൂളിന് സമീപത്തെ തെരുവിൽ വച്ച് അക്രമി സഹപാഠികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശം സുരക്ഷിതമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
bgvdxgb