രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയ്ക്ക് തിരശീല വീണു


14ആമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തിരശീല വീണു. മികച്ച കഥാചിത്രമായി ലിറ്റിൽ‍ വിങ്സ്. ഗീതിക നരംഗ് സംവിധാനം ചെയ്ത എ.കെ.എ−ക്കാണ് മികച്ച ലോങ് ഡോക്യുമെന്ററി പുരസ്‌കാരം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഇടം നൽ‍കുന്നതിൽ‍ കേരളം മുന്നിലുണ്ടാകുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൈരളി തിയേറ്ററിലെ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വച്ചിത്രമേളയുടെ കൊടിയിറക്കം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരെ നിൽ‍ക്കുന്നവർ‍ക്ക് ഈ മേള അസ്വസ്ഥതയുണ്ടാക്കുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.

തമിഴ് സംവിധായകൻ നവീൻ നിർ‍മിച്ച ലിറ്റിൽ‍ വിങ്‌സ് മികച്ച കഥാചിത്രത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ബോളിവുഡിലെ അപരന്മാരുടെ ജീവിതം പ്രമേയമാക്കിയ ചിത്രമാണ്. മികച്ച ലോങ് ഡോക്യുമെന്ററി പുരസ്‌കാരം നേടിയ എ.കെ.എ.

മേളയിലെ മികച്ച ഷോർ‍ട്ട് ഡോക്കുമെന്ററിക്കുള്ള പുരസ്‌കാരം മൈ സണ്‍ ആൻഡ് ഹിസ് ഗ്രാൻഡ് ഫാദർ‍ ,ന്യൂ ക്ലാസ്സ് റൂം എന്നീ ചിത്രങ്ങൾ‍ പങ്കിട്ടു. അരുൺ, അഖിലേഷ്, അനന്തു കൃഷ്ണ എന്നിവർ‍ സംവിധാനം ചെയ്ത ദി ബോയന്റ് ആണ്. മികച്ച ക്യാമ്പസ് ചിത്രം. ഹൻസാ തപ്ലിയാൽ‍ ചെയർ‍പേഴ്‌സണായ ജൂറിയാണ് ചിത്രങ്ങൾ‍ തെരഞ്ഞെടുത്തത്.

article-image

chc

You might also like

Most Viewed