മൊബൈലിൽ പാട്ട് ഉറക്കെ വെച്ചു; യുവാവ് ജ്യേഷ്ഠനെ കൊലപ്പെടുത്തി

പട്ടാമ്പി മുളയൻകാവിൽ യുവാവ് ജ്യേഷ്ഠനെ അടിച്ചു കൊലപ്പെടുത്തി. കുലുക്കല്ലൂർ മുളയൻകാവിൽ തൃത്താല നടക്കിൽ വീട്ടിൽ സൻവർ സാബുവാണ് (40) കൊല്ലപ്പെട്ടത്. അനുജൻ ഷക്കിർ മരക്കഷണം കൊണ്ട് സൻവറിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കൊപ്പം പോലീസ് ഷക്കിറിനെ കസ്റ്റഡിയിലെടുത്തു. മൊബൈലിൽ പാട്ട് ഉറക്കെ വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.