നാൻസി പെലോസി സിംഗപ്പൂരിൽ

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനത്തിനു തുടക്കമായി. തിങ്കളാഴ്ച സിംഗപ്പൂരിലെത്തിയ പെലോസി സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹെസിൻ ലീംഗ്, പ്രസിഡന്‍റ് ഹലിമ യാക്കൂബ്, വിദേശകാര്യമന്ത്രി, കാബിനറ്റ് മന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ രാജ്യങ്ങൾ സന്ദർശിക്കുന്ന പെലോസി തായ്‌വാൻ സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പെലോസിയുടെ തായ്‌വാൻ സന്ദർശന അഭ്യൂഹത്തിൽ ചൈന കടുത്ത അതൃപ്തി അറിയിച്ചു.യുഎസ്- സിംഗപ്പൂർ ബന്ധം കൂടുതൽ ശക്തമാക്കാനും വ്യാപാരകരാറുകൾ ദൃഢമാക്കുന്നതു സംബന്ധിച്ചും ലീയും പെലോസിയും ചർച്ച നടത്തിയതായി മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ യുദ്ധം, തായ്‌വാൻ പ്രശ്നം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളിലും ഇരു നേതാക്കളും ചർച്ച നടത്തി.