മുഖ്യമന്ത്രി ഭീരുവാണെന്ന് കെ എസ് ശബരിനാഥൻ

പ്രതിഷേധത്തെ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കെ.എസ് ശബരീനാഥൻ. വിമാനത്തിലെ അക്രമത്തിന്‍റെ ബുദ്ധികേന്ദ്രം ഇ.പി.ജയരാജനാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിനുള്ളില്‍ തന്നെ കൊല്ലാന്‍ നോക്കിയെന്ന് വീണ്ടും വീണ്ടും സഭയ്ക്ക് ഉള്ളിലും പുറത്തും മുഖ്യമന്ത്രി പറയുന്നത്, അദ്ദേഹം ഒരു ഭീരുവായത് കൊണ്ടാണ്. ഇരട്ടി ശക്തിയോടെ യൂത്ത് കോണ്‍ഗ്രസ് സമരം തുടരുമെന്നും ശബരിനാഥൻ പറഞ്ഞു. കള്ളക്കേസിന്‍റെ മാസ്റ്റര്‍മൈന്‍ഡ് പിണറായിയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.