ശബരിനാഥിന്റെ ജാമ്യം; സർക്കാരിന് തിരിച്ചടിയെന്ന് ഉമ്മൻചാണ്ടി

കള്ളക്കേസിൽ കുടുക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥനെ ജയിലിടയ്ക്കാനുള്ള ശ്രമം കോടതി പരാജയപ്പെടുത്തിയത് സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ സംഭവം പോലീസിന് കനത്ത നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസിനെ സർക്കാർ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകർക്കാൻ കഴിയില്ല. സർക്കാരിന്‍റെ ദുഷ്ചെയ്തികൾക്കെതിരേ കൂടുതൽ കരുത്തോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പോരാടുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു