നടിയെ ആക്രമിച്ച കേസിൽ‍ കോടതിയുടെ കസ്റ്റഡിയിലുള്ള ദൃശ്യം കണ്ടതാരൊക്കെയെന്ന് കണ്ടെത്തണമെന്ന് വിചാരണ കോടതി


നടിയെ ആക്രമിച്ച കേസിൽ‍ കോടതിയുടെ കസ്റ്റഡിയിലുള്ള ദൃശ്യം കണ്ടതാരൊക്കെയെന്ന് കണ്ടെത്തണമെന്ന് വിചാരണ കോടതി. ജിയോ സിം ഉള്ള വിവോ ഫോൺ ആരുടേതാണെന്ന് തിരിച്ചറിയണം. പലതവണ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും താൻ ദൃശ്യങ്ങൾ കണ്ടില്ലെന്നും വിചാരണ കോടതി ജഡ്ജി വ്യക്തമാക്കി.  മെമ്മറി കാർഡ് വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചവരെ എത്രയും വേഗത്തിൽ കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. പല തവണ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും താൻദൃശ്യങ്ങൾ കണ്ടിട്ടില്ല.

ദൃശ്യങ്ങൾ കാണണമെന്ന് പ്രത്യേക താത്പര്യമില്ല.അന്വേഷണ ഉദ്യോഗസ്ഥൻ നാല് തവണ ആവശ്യപ്പെട്ടിട്ടും താൻ ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് ആവർത്തിച്ച് പറഞ്ഞതെന്നും വിചാരണാ കോടതി ജഡ്ജി ഹണി എം. വർഗീസ് വ്യക്തമാക്കി. ആവശ്യമെങ്കിൽ മാത്രമാണ് വിചാരണ ഘട്ടത്തിൽ ദൃശ്യങ്ങൾ കോടതി പരിശോധിക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി. തുടരന്വേഷണം പൂർത്തിയാക്കാൻ ഉദ്ദേശമുണ്ടോയെന്നു പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

You might also like

Most Viewed