ബോർഡ് നിയമനം; കണ്ണൂർ സർവകലാശാല വിസിയുടെ ശിപാർശ ഗവർണർ തിരിച്ചയച്ചു


പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം നൽകണമെന്ന വിസിയുടെ ശിപാർശ ഗവർണർ തിരിച്ചയച്ചു. കണ്ണൂർ സർവകലാശാല പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം നൽകണമെന്ന വിസിയുടെ ശിപാർശ ഗവർണർ അരീഫ് മുഹമ്മദ് ഖാൻ തിരിച്ചയച്ചു. ഗവർണർ നടത്തേണ്ട നാമനിർദ്ദേശങ്ങൾ സർവകലാശാലയ്ക്ക് എങ്ങനെ നടത്താനാവുമെന്നു വിശദീകരിക്കണമെന്നും വിസിയോട് ആവശ്യപ്പെട്ടു.

സർവകലാശാല ചട്ടപ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്. 

സർവകലാശാല ആരംഭിച്ച 1996 മുതൽ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവർണറാണ് നാമനിർദ്ദേശം ചെയ്യുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായി കഴിഞ്ഞ വർഷം സർവകലാശാല തന്നെ നേരിട്ട് വിവിധ ബോർഡ് അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു.

You might also like

Most Viewed