അ​നാ​രോ​ഗ്യം: ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കി​ല്ല


മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ വിശദീകരണം.

കനകക്കുന്നിലെ നിശാഗന്ധിയിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നത്. സ്പീക്കർ എം.ബി. രാജേഷാണ് പൊതു സമ്മേളനത്തിന്‍റ അധ്യക്ഷൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്യും.

65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 351 പ്രതിനിധികളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട എട്ട് വിഷയങ്ങളിൽ രണ്ട് ദിവസമായാണ് ചർച്ച. സമ്മേളനത്തിനായി നാല് കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.

അതേസമയം, ലോക കേരള സഭയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

You might also like

Most Viewed