ബഹ്റൈനിൽ പുതിയ മന്ത്രിസഭ സ്ഥാനമേറ്റു

ബഹ്റൈനിൽ പുതുതായി നിയമിതരായ മന്ത്രിമാർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ സഖീർ പാലസിലായിരുന്നു ചടങ്ങ്. പുതിയ മന്ത്രിമാരെ ഹമദ് രാജാവ് അഭിവാദ്യം ചെയ്യുകയും ആശംസകൾ നേരുകയും ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങൾ നൽകിയ സേവനങ്ങളെ ചടങ്ങിൽ ബഹ്റൈൻ രാജാവ് അനുസ്മരിച്ചു.