ഷാർജിയിൽ ഭൂമി ലഭിക്കുന്നതിന് ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്ന സുരേഷ്


കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻമന്ത്രി കെ.ടി ജലീൽ എന്നിവർക്കെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളേജിന് വേണ്ടി ഷാർജിയിൽ ഭൂമി ലഭിക്കുന്നതിന് ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്ന ആരോപിച്ചു. ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറൽ നൽകിയെന്നും സ്വപ്ന വ്യക്തമാക്കുന്നു.

കെ.ടി ജലീലിന്‍റെ ബെനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ഫ്ളൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവൻ വാര്യരെന്നും സ്വപ്ന സത്യവാഗ്മൂലത്തിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുർആൻ കൊണ്ടുവന്നുവെന്നും സ്വപ്‍ന ആരോപിക്കുന്നു. കെ.ടി ജലീലിന്‍റെ പരാതിയിൽ എടുത്ത കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ‍ ജാമ്യ ഹർജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed