കേരളത്തിൽ പ്ലസ് വൺ പരീക്ഷകൾക്ക് തുടക്കമായി


ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. പരീക്ഷകൾ രാവിലെ 9.45ന് ആണ് ആരംഭിച്ചത്. 4,24,696 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആണ്‍കുട്ടികളുമാണ്. 

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്: 77,803 പേർ. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 11,008 പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഗൾഫിൽ 505 പേരും ലക്ഷദ്വീപിൽ 906 പേരും മാഹിയിൽ 791 പേരും പരീക്ഷ എഴുതുന്നുണ്ട്. 30ന് പരീക്ഷ അവസാനിക്കും.

You might also like

  • Straight Forward

Most Viewed