അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരാൻ കഴിഞ്ഞില്ല; പതിനാലുകാരൻ ഹോസ്റ്റലിൽ ജീവനൊടുക്കി


അമ്മയുടെ ജന്മദിനത്തിൽ ആശംസകൾ നേരാൻ കഴിയാത്തതിൽ മനം നൊന്ത് പതിനാലുകാരൻ ആത്മഹത്യ ചെയ്തു. വാർഡൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നാണ് കുട്ടി സ്‌കൂൾ ഹോസ്റ്റലിൽ ജീവനൊടുക്കിയത്. ബെംഗളൂരു സ്വദേശി പൂർവജാണ് ആത്മഹത്യ ചെയ്തത്. അമ്മയുടെ ജന്മദിനമായ ശനിയാഴ്ചയാണ് കുട്ടി വാർഡനോട് ഫോൺ ആവശ്യപ്പെട്ടത്. 

അമ്മയ്ക്ക് ആശംസകൾ നേരാനാണെന്ന് പറഞ്ഞങ്കിലും വാർഡൻ ഫോൺ നൽകിയില്ല. കുട്ടിയുടെ വീട്ടുകാരും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർക്കും കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ല.

You might also like

  • Straight Forward

Most Viewed