കോഴിക്കോട് കുറ്റ്യാടി വടയത്ത് ടിപ്പർ‍ ലോറിയിടിച്ച് എട്ട് വയസ്സുകാരൻ മരിച്ചു


കോഴിക്കോട് കുറ്റ്യാടി വടയത്ത് ടിപ്പർ‍ ലോറിയിടിച്ച് എട്ട് വയസ്സുകാരൻ മരിച്ചു. ചന്തേമ്മൽ‍ വീട്ടിൽ‍ അസ്‍ലമിന്‍റെ മകൻ അഫ്നാനാണ് മരിച്ചത്. വടയം സൗത്ത് എൽ‍പി സ്‌കൂൾ‍ മൂന്നാം തരം വിദ്യാർ‍ഥിയാണ് അഫ്നാൻ. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. 

അമിത വേഗതയാണ് അപകടത്തിന് കാരണം. ടിപ്പർ ലോറി ഡ്രൈവർ‍ക്കെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed