സ്കൂൾ‍ ബസിൽ‍ നിന്നും തെറിച്ചു വീണ് വനിതാ ക്ലീനർ‍ മരിച്ചു


പാനൂർ‍ പാറമ്മേൽ‍ യു.പി സ്‌കൂൾ‍ ബസിൽ‍ നിന്നും വനിതാ ക്ലീനർ‍ തെറിച്ചു വീണു മരിച്ചു. അപകടത്തിൽ‍പ്പെട്ടത് പൊയിൽ‍ സരോജിനി (65) ആണ്. ചെറുപറമ്പ്്ജാതിക്കൂട്ടത്ത് വ്യാഴാഴ്ച്ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം ഉണ്ടായത്.

ബസിന്റെ ആദ്യപടി കേറുമ്പോൾ‍ വാതിൽ‍ അടയുകയും ഡ്രൈവർ‍ വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. ഈ സംഭവത്തിൽ‍ സരോജിനി തെറിച്ചു വീഴുകയും ബസിനടിയിൽ‍പ്പെടുകയുമായിരുന്നു. മൃതമദഹം വീട്ടുവളപ്പിൽ‍ സംസ്‌കരിച്ചു. ബസിൽ‍ പകരക്കാരിയായി ജോലിയിൽ‍ പ്രവേശിച്ചതാണ് സരോജിനി. ഭർ‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കൾ‍: സുഭാഷ്, സതീഷ്, സന്തോഷ്. മരുമക്കൾ‍: സുജിന, സൗപർ‍ണിക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed