കോടതിമുറിയിലേക്ക് പാറ്റകളെ തുറന്നുവിട്ടു; 34കാരി അറസ്റ്റിൽ


കോടതിമുറിയിലേക്ക് പാറ്റകളെ തുറന്നുവിട്ട് കോടതി നടപടികൾ തടസപ്പെടുത്തി. അമേരിക്കയിലെ ആൽബനി സിറ്റി കോടതിമുറിയിലാണ് വിചിത്ര സംഭവം നടന്നത്. ഇതേ തുടർന്ന് ഒരു ദിവസത്തേക്ക് കോടതി അടച്ചിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കോടതിമുറിയിൽ വാദം കേൾക്കവെയായിരുന്നു സംഭവം. നാല് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. ഇതിനിടെ ഒരു തർക്കമുണ്ടാവുകയും ഒരു പ്രതി ഇത് റെക്കോർഡ് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇയാളെ അതിൽ നിന്ന് കോടതി വിലക്കി. ഇതിനിടെയാണ് പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ നിന്ന് നൂറുകണക്കിന് പാറ്റകളെ കോടതിമുറിയിലേക്ക് തുറന്നുവിട്ടത്.

സംഭവത്തിൽ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്ന 34കാരിയായ ഒരു യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

You might also like

Most Viewed