കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് കോഴി ബലി ; 2 പേർ പിടിയിൽ

കൊടുങ്ങലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. സംഭവത്തിൽ രണ്ട് പോരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എഴോടെയാണ് സംഭവം. ജന്തുബലി നിരോധന നിയമപ്രകാരം ക്ഷേത്രത്തിൽ കോഴിയെ അറുക്കൽ നിരോധിച്ചിട്ടുണ്ട്. കോഴിയെ അറുക്കാൻ ശ്രമിച്ചത് പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. ക്ഷേത്രത്തിലെ മീനഭരണി ആഘോഷത്തിന്റെ ഭാഗമായാണ് കോഴിയെ ബലിയറുത്തത്. രാവിലെ ഏഴു മണിയോടെയായിരുന്നു രണ്ടു പേര്‍ കോഴിയെ ബലി നല്‍കിയത്.