ഏപ്രിൽ ഫൂളിന് പകരമാണ് ഇന്ത്യക്കാർക്ക് ‘അച്ഛേ ദിൻ’: മോദിയെ പരിഹസിച്ച് ശശി തരൂർ

ഏപ്രിൽ ഫൂൾ ദിനത്തിൽ മോദി സർക്കാരിന്റെ നയങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഏപ്രിൽ ഫൂളിന് പകരമാണ് ഇന്ത്യക്കാർക്ക് ‘അച്ഛേ ദിൻ’ എന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ഏപ്രിൽ ഫൂൾ ഇന്ത്യയുടെ സംസ്കാരമല്ലെന്നും, അത് പാശ്ചാത്യ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സംസ്കാരമല്ലെന്ന് ഓർത്ത് വിഷമിക്കേണ്ടെന്നും, ഇന്ത്യക്കാർക്ക് വേണ്ടിയുള്ളതാണ് ‘അച്ഛേ ദിൻ’ എന്നുമായിരുന്നു ശശി തരൂരിന്റെ പരിഹാസം.
അതേസമയം, സുഹൃത്തുക്കളെ പറ്റിക്കാനുള്ള അവസരമായിട്ടാണ് പലരും ഇന്നത്തെ ദിവസത്തെ പ്രയോജനപ്പെടുത്തുക. കുറ്റബോധമില്ലാതെ സുഹൃത്തുക്കളെ പറ്റിക്കാം എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. അദ്യമായി, യൂറോപ്പുകാരാണ് ഏപ്രിൽ ഫൂൾ ദിനം ആചരിച്ചത്. പിന്നീട്, കാലക്രമേണ ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്. ആളുകൾക്ക് തമാശ പറയാനും ചിരിക്കാനുമുള്ള ഒരു അവസരം കൂടിയായാണ് ഈ വിശേഷ ദിവസത്തെ കണക്കു കൂട്ടുന്നത്. ദുഃഖങ്ങൾ മറന്ന് പൊട്ടിച്ചിരിക്കാനുള്ള ഒരു ദിവസമെന്നും വേണമെങ്കിൽ പറയാം.