സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണം

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് അർധരാത്രി വരെ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണം. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് ഇളവ്. യാത്രകളില്‍ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ കേസെടുക്കും. വാഹനം പിടിച്ചെടുക്കും. മരുന്ന്, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കും. ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതുവരെ. പാഴ്സല്‍, ഹോം ഡെലിവറി മാത്രം.വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയില്‍ 20 പേര്‍ മാത്രം.ആശുപത്രികളിലേക്കും വാക്സിനേഷനുവേണ്ടിയും യാത്ര ചെയ്യാം.
മുന്‍കൂട്ടി ബുക്ക് ചെയ്തെങ്കില്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചര്‍ കരുതണം. ഞായറാഴ്ച പ്രവൃത്തിദിനമായ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, വര്‍ക്ക്ഷോപ്പുകള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി. ജീവനക്കാര്‍തിരിച്ചറിയല്‍ കാര്‍ഡും പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ അഡ്മിറ്റ് കാര്‍ഡും കരുതണം. ബാർ, മദ്യ ഷോപ്പുകൾ പ്രവര്‍ത്തിക്കില്ല. കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും.