മധുവിനായി ആരും ഹാജരായില്ല; സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി


അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. മണ്ണാർക്കാട് എസ്സി, എസ്ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് കേസ് ഫെബ്രുവരി 26ലേക്ക് മാറ്റി. കേസിൽ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയോഗിച്ച വിടി രഘുനാഥ് കേസിൽ നിന്നും ഒഴിയാൻ നേരത്തെ കത്ത് നൽകിയിരുന്നു. ഇക്കാരണത്താൽ ഇദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. 2018 മെയ് മാസത്തിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോൾ ജാമ്യത്തിലാണ്. 

2018 ഫെബ്രുവരി 22നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

You might also like

Most Viewed