ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം: സംസ്ഥാനത്ത് ആ​ളൊ​ഴി​ഞ്ഞ് നി​ര​ത്തു​ക​ൾ


കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം പുരോഗമിക്കുന്നു. റോഡുകളിൽ വാഹനത്തിരക്കും ജനത്തിരക്കും കുറവാണ്.അവശ്യസർവീസുകൾക്ക് മാത്രമാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണമെന്ന് സർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ മുതൽ ജില്ലകളുടെ പ്രധാന കേന്ദ്രങ്ങളിൽ പോലീസ് വാഹന പരിശോധന നടത്തുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് വാഹനം പിടിച്ചെടുക്കുകയാണ്.

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലായിടത്തും തുറന്നിട്ടുണ്ടെങ്കിലും പലയിടത്തും തിരക്ക് കുറവാണ്.കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഓടുന്നുണ്ടെങ്കിലും യാത്രക്കാർ വളരെ കുറവാണ്. പ്രൈവറ്റ് ബസുകളും ടാക്സി വാഹനങ്ങളും പൂർണമായും നിരത്തിലില്ല. അതിർത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളിലും പോലീസ് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.

You might also like

Most Viewed