കോവിഡ് കാരണം ഒരു മരണം കൂടി രേഖപ്പെടുത്തി ബഹ്റൈൻ


ബഹ്റൈനിൽ കോവിഡ് കാരണം ഇന്നലെ ഒരു മരണം കൂടി രേഖപ്പെടുത്തിയതോടെ ആകെ കോവിഡ് മരണങ്ങൾ 1399 ആയി. ഇന്നലെ 3162 പേരിലാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 26939 ആയി. ഇതിൽ 73 പേർ ആശുപത്രിയിലാണ്. 11 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 3328 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 299128 ആയി. ഇതുവരെയായി  12,12,058 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,90,909 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,21,669 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ 26939 പേരിലാണ് പരിശോധനകൾ നടത്തിയത്. 

നിലവിൽ കോവിഡ് പ്രതിരോധത്തിനെതിരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഇടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിലുള്ള പരിശോധനകളും കർശനമായി തുടരുകയാണ്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed