ഇന്ന് അർദ്ധരാത്രി മുതൽ കേരളത്തിൽ കടുത്ത നിയന്ത്രണം: ലംഘിച്ചാൽ കേസും പിഴയും

സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഇന്ന് അർദ്ധരാത്രി നിലവിൽ വരും. രാത്രി 12 മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് കേരളം വീണ്ടും അടച്ചിടുന്നത്. കർശന നിയന്ത്രണം നടപ്പാക്കാൻ വഴിനീളെ പരിശോധന നടത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരെ കേസും പിഴയുമുണ്ടാവും.
യാത്രകൾക്കും നിയന്ത്രണമുണ്ട്. അത്യാവശ്യയാത്രകൾ അനുവദിക്കണമെങ്കിൽ കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യിൽ കരുതണം. ഇല്ലെങ്കിൽ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. രോഗികൾ, കൂട്ടിരിപ്പുകാർ, റയിൽവേ സ്റ്റേഷന്–വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവർ, മുൻകൂട്ടി ബുക്ക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവർ ഇവർക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കിൽ യാത്ര അനുവദിക്കും. കെഎസ് ആർടിസിയും അത്യാവശ്യ സർവീസുകൾ മാത്രമേ നടത്തൂ.