ബഹ്റൈനിൽ 3616 പേർക്കു കൂടി കോവിഡ് രോഗം

ബഹ്റൈനിൽ സമീപകാലത്തെ ഏറ്റവുമധികം പ്രതിദിന കോവിഡ് രോഗസ്ഥിരീകരണമാണ് ഇന്നലെ ഉണ്ടായത്. 3616 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 27106 ആയി. 76 പേരാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 2588 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 295800 ആയി. 1398 പേർക്കാണ് ഇതുവരെയായി കോവിഡ് കാരണം ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.
ഇതുവരെയായി 12,11,964 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,90,856 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. 9,20,853 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ 23834 പേരിലാണ് പരിശോധനകൾ നടത്തിയത്. നിലവിൽ കോവിഡ് പ്രതിരോധത്തിനെതിരെ യെലോ ലെവൽ നിയന്ത്രണമാണ് ബഹ്റൈനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ഇടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിലുള്ള പരിശോധനകളും കർശനമായി തുടരുകയാണ്.