പൂജപ്പുര സെൻ‍ട്രൽ‍ ജയിലിൽ 262 തടവുകാർ‍ക്ക് കൊവിഡ്


പൂജപ്പുര സെന്‍ട്രൽ‍ ജയിലിലും കൊവിഡ്−19 വ്യാപനം രൂക്ഷമാവുന്നു. 262 തടവുകാർ‍ക്ക് കൊവിഡ്−19 സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തടവുകാർ‍ക്കിടയിൽ‍ ആന്റിജൻ പരിശോധന നടത്തിയിരുന്നു. 936 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്. കൊവിഡ്−19 സാഹചര്യം പരിഗണിച്ച് രോഗികളെ പ്രത്യേകം ബ്ലോക്കിലേക്ക് മാറ്റി. രോഗികൾ‍ക്ക് പ്രത്യേകം ചികിത്സയും ഡോക്ടർ‍മാരേയും നിയമിക്കണമെന്ന് ജയിൽ‍ സുപ്രണ്ട് സർ‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഒരിടത്ത് പത്ത് പേർ‍ക്ക് കൊവിഡ്−19 സ്ഥിരീകരിച്ചാൽ‍ അതൊരു ലാർ‍ജ് ക്ലസ്റ്ററായി പ്രഖ്യാപിക്കുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർ‍ജ്ജ് അറിയിച്ചത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 41,668 പേർ‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഏറ്റവും കൂടുതൽ‍ കേസുകൾ‍ രജിസ്റ്റർ‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 7896 പേർ‍ക്കാണ് കൊവിഡ്−19 സ്ഥിരീകരിച്ചത്. 

You might also like

Most Viewed